പെരുന്നാള്‍ ദിനത്തില്‍ കണ്ണൂരില്‍ വെള്ളം മുടങ്ങി

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും വാട്ടര്‍ അതോറിറ്റിയുടെ വെള്ളം മുടങ്ങി. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ളവ ജലക്ഷാമം മൂലം വലഞ്ഞു. കുടിവെള്ളം വിതരണം ചെയ്യുന്ന സ്വകാര്യവ്യക്തികളെ വിളിച്ചിട്ടും വെള്ളം കിട്ടാതെ വീടുകളും വലഞ്ഞു. ജലക്ഷാമം കൊണ്ടാണ് വെള്ളം നല്‍കാന്‍ കഴിയാത്തതെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ മറുപടി. പെരുന്നാള്‍ ദിനത്തില്‍ തന്നെ കുടിവെള്ളം കിട്ടാക്കനിയായത് ജനങ്ങളെ ഏറെ വലച്ചു.

വെള്ളത്തിന് ഷോര്‍ട്ടേജ് ഉള്ളതിനാല്‍ പകലും രാത്രിയും ഇടവിട്ടാണ് പല സ്ഥലത്തും ജലവിതരണം നടത്തുന്നതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. താവക്കരയില്‍ ചോര്‍ച്ചയുള്ളതിനാല്‍ അറ്റകുറ്റപ്പണി നടത്തിയാല്‍ മാത്രമേ കണ്ണൂര്‍ കളക്ടറേറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജലവിതരണം സാധ്യമാകൂ. ജോണ്‍ മില്‍, മക്കാനി എന്നിവിടങ്ങളിലും വെള്ളം ഭാഗികമായി മാത്രമാണ് ലഭിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലാണ് പലേടത്തും ഇപ്പോള്‍ ജലവിതരണമെന്നാണ് അധികൃതര്‍ തന്നെ പറയുന്നത്.

Top News from last week.