മുല്ലപ്പെരിയാറിൽ നിന്ന് കൃഷിക്കായി നാളെ വെള്ളം തുറന്നുവിടും; തമിഴ്‌നാട് മന്ത്രി സി.ടി.ആർ. നിർമൽ കുമാർ പങ്കെടുക്കും
Advertisement

Advertisement

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്‌നാട്ടിലെ കമ്പം താഴ്‌വരയിലേക്ക് നാളെ മുതൽ ജലസേചനത്തിനായി വെള്ളം തുറന്നുവിടും. ഒന്നാം ഘട്ട നെൽകൃഷിക്കായി 14,707 ഏക്കർ കൃഷിഭൂമിയിലേക്ക് വെള്ളമെത്തിക്കാനാണ് ഈ നടപടി. ചടങ്ങിൽ തമിഴ്‌നാട് മന്ത്രി സി.ടി.ആർ. നിർമൽ കുമാർ നേരിട്ടെത്തും. ടി.വി.കെ. സർക്കാർ ഭരണത്തിലേറിയ ശേഷമുള്ള മന്ത്രിയുടെ ആദ്യ മുല്ലപ്പെരിയാർ സന്ദർശനമെന്ന പ്രത്യേകതയും ഇതിനുണ്ട്.
സാധാരണയായി ജൂൺ ഒന്നാം തീയതിയോടെ തുറന്നുവിടാറുള്ള അണക്കെട്ടിന്റെ ഷട്ടറുകൾ, ഇത്തവണ നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്നാണ് രണ്ടുമാസത്തോളം വൈകി ഇപ്പോൾ തുറക്കുന്നത്.
Advertisement

Advertisement

Advertisement

Advertisement







