വയനാട് പുനരധിവാസം; യൂത്ത് കോൺഗ്രസ് ധനസമാഹരണത്തിൽ പാളിച്ചയില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

വയനാട്

ചൂരൽമല: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ ധനസമാഹരണത്തിൽ പാളിച്ചയിലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. പിരിവ് പൂർത്തിയാക്കാത്ത ഘടകങ്ങൾക്കെതിരെയാണ് നടപടി പൂർത്തിയാക്കിയത്. യൂത്ത് കോൺഗ്രസിനെതിരെ വിമർശനമുന്നയിക്കുന്നത് വയനാട്ടിൽ സർക്കാരിന്റെ വീഴ്ച്ച മറയ്ക്കാനാണ്. മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ച മാതൃക വീട് പൂർത്തിയാകാത്തത് സർക്കാരിൻറെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണെന്നും രാഹുൽ ആരോപിച്ചു.

ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇന്ന് ഒരു വർഷം തികഞ്ഞു. ഇന്ന് രാവിലെ 10 ന് സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടന്നു. ഉച്ചയ്ക്ക് നടന്ന അനുസ്മരണ യോഗത്തിൽ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്തു. പുനരധിവാസത്തിലെ വീഴ്ചകൾക്കെതിരെ വ്യാപാരികൾ ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Top News from last week.

Latest News

More from this section