Advertisement
Advertisement
Tuesday, September 15, 2026
Kerala

വാഹനങ്ങളിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്താം? പൊതുജന അഭിപ്രായം ക്രോഡീകരിച്ച് എം.വി.ഡി; റിപ്പോർട്ട് ഉടൻ

Advertisement
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളിൽ വരുത്താവുന്ന രൂപമാറ്റങ്ങളുമായി (മോഡിഫിക്കേഷൻ) ബന്ധപ്പെട്ട റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പ് വരും സെപ്റ്റംബറിൽ സർക്കാരിന് സമർപ്പിക്കും. ഗൂഗിൾ ഫോം വഴി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയുള്ള സർവേയിൽ 17,000 പേരാണ് നിർദേശങ്ങൾ സമർപ്പിച്ചത്. ജൂലൈ 28 മുതൽ ഓഗസ്റ്റ് ഏഴ് വരെ നടന്ന ഈ സർവേയിലെ നിർദേശങ്ങൾ രണ്ടാഴ്ചയ്ക്കകം പരിശോധിച്ച് തീർപ്പാക്കും. എന്നാൽ, കേന്ദ്ര സർക്കാർ നിലപാട് കർശനമാക്കിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത കുറവാണ്.

Advertisement

​നേരത്തെ ജൂൺ മാസത്തിൽ അനുമതിയോടെ ചെയ്യാവുന്ന 6 മാറ്റങ്ങളും അനുമതിയില്ലാതെ ചെയ്യാവുന്ന 18 മാറ്റങ്ങളും ഉൾപ്പെടുത്തി എം.വി.ഡി പട്ടിക ഇറക്കിയിരുന്നെങ്കിലും, ഇവയിൽ ഭൂരിഭാഗവും നിലവിലുള്ളവ തന്നെയെന്ന വിമർശനം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം തേടാൻ എം.വി.ഡി തീരുമാനിച്ചത്.

​കേന്ദ്ര നയങ്ങൾ നിരീക്ഷിച്ച് എം.വി.ഡി

​വാഹന രൂപമാറ്റത്തിൽ സംസ്ഥാനങ്ങൾക്ക് മാത്രമായി മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ അധികാരമില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. കേന്ദ്ര നിർദേശപ്രകാരമുള്ള മാറ്റങ്ങൾ സംസ്ഥാന അംഗീകൃത വർക്ക്ഷോപ്പുകൾ വഴി വരുത്താം. ഇതിനായി ഫോം 22 സി മുഖേന മുൻകൂർ അനുമതി വാങ്ങണമെന്നും, മാറ്റങ്ങൾ വരുത്തി 14 ദിവസത്തിനകം ആർ.സി ബുക്കിൽ രേഖപ്പെടുത്തണമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കീട്ടുണ്ടായിരുന്നു.

​അതേസമയം, ഭരണത്തിലെത്തിയാൽ അപകടകരമല്ലാത്ത മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകുമെന്ന വി.ഡി. സതീശന്റെ വാഗ്ദാനവും, മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുൻപ് ചോദ്യങ്ങൾക്ക് അദ്ദേഹം നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു.

Advertisement
Advertisement
Advertisement
Advertisement
Advertisement