കേരളത്തിലെ സ്വർണ്ണ വില എങ്ങോട്ട്? ഈ വർഷം പവന് 1.50 ലക്ഷം കടക്കുമെന്ന് വിലയിരുത്തൽ

 കേരളത്തിലെ സ്വർണ്ണ വിലയിൽ ഇന്ന് ചെറിയ വർധനയുണ്ട്. അതേ സമയം വെള്ളി വില മാറ്റമില്ലാതെ നിൽക്കുന്നു. ഈ വർഷം അവസാനത്തോടെ സ്വർണ്ണ വില വർധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഹ്രസ്വകാല ട്രെൻഡ് അടക്കം അറിയാംസംസ്ഥാനത്തെ സ്വർണ്ണ വില യിൽ ഇന്ന് വർധന. ഇന്ന് പവന് 360 രൂപയും, ഗ്രാമിന് 45 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 1,12,080 രൂപയും, ഗ്രാമിന് 14,010 രൂപയുമാണ് വില. രാജ്യാന്തര വിലയിലുണ്ടായ ഉയർച്ചയാണ് കേരളത്തിലെ നിരക്കുകളിലും പ്രതിഫലിച്ചത്. സംസ്ഥാനത്തെ വെള്ളി നിരക്കുകളിൽ ഇന്ന് മാറ്റമില്ല. ഇനി സ്വർണ്ണ വില ഉയരാനുള്ള സാധ്യതകളുണ്ടോ എന്നതടക്കമുള്ള വിവരങ്ങളാണ് ഇവിടെ നൽകുന്നത്.
ഒരു പവൻ സ്വർണ്ണം വാങ്ങാൻ എത്ര രൂപ?
ഒരു പവൻ സ്വർണ്ണത്തിന് നിലവിൽ ഏകദേശം 1.23 ലക്ഷം രൂപയാണ് വില നൽകേണ്ടത്. കുറഞ്ഞ പണിക്കൂലിയായി 5%, ജി.എസ്.ടി, ഹാൾമാർക്കിങ് ചാർജ്ജുകൾ എന്നിവ കണക്കാക്കുമ്പോഴാണിത്. ഡിസൈൻ കൂടിയ ആഭരണങ്ങൾക്ക് ആനുപാതികമായി മേക്കിങ് ചാർജ്ജുകൾ ഉയരുമെന്നതിനാൽ ഈ വർധന വിലയിലും പ്രതിഫലിക്കുമെന്നത് ശ്രദ്ധിക്കുക

സ്വർണ്ണവില- ട്രെൻഡ്
പൊതുവെ യുദ്ധം ഉൾപ്പെടെയുള്ള അനിശ്ചിതാവസ്ഥകളിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് കുതിച്ചുയരാറുണ്ട്. എന്നാൽ ഇത്തവണ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സമയത്ത് നേരെ മറിച്ചാണ് സംഭവിച്ചത്. അതായത് സ്വർണ്ണ വിലയിൽ വലിയ തകർച്ച പ്രകടമായി. ഇത്തരത്തിൽ മാർച്ചിൽ കേരളത്തിൽ പവൻ വില 1 ലക്ഷത്തിന് താഴെ വരെയിറങ്ങിഹോർമുസ് കടലിടുക്ക് ബ്ലോക്ക് ചെയ്യപ്പെട്ടതോടെ രാജ്യാന്തര ക്രൂഡ് വിലയിലുണ്ടായ കുതിപ്പും, അനുബന്ധമായി ഡോളർ സൂചിക ഉയർന്നതുമാണ് ഇതിന് പ്രധാന കാരണമായത്. എന്നാൽ കഴിഞ്ഞ വാരം യു.എസ്-ഇസ്രായേൽ വെടിനിർത്തൽ ധാരണ വന്നതോടെ രാജ്യാന്തര സ്വർണ്ണ വില വർധിച്ചു. നിലവിൽ നിർണായക നിലവാരമായ 4,700 ഡോളറിന് മുകളിൽ 4,748.73 നിലവാരത്തിലാണ് വാരാന്ത്യത്തിൽ വ്യാപാരം ക്ലോസ് ചെയ്തിരിക്കുന്നത്

സ്വർണ്ണ വില ഇനിയും വർധിക്കുമോ?
ഈ വർഷം സ്വർണ്ണ വില പുതിയ ഉയരങ്ങളിലേക്ക് പോകുമെന്നാണ് ആഗോള റേറ്റിങ്-റിസർച്ച് സ്ഥാപനമായ മോർഗൻ സ്റ്റാൻലി അടക്കം പ്രവചിക്കുന്നത്. 2026 അവസാനത്തോടെ രാജ്യാന്തര സ്വർണ്ണ വില ട്രോയ് ഔൺസിന് 6,000 ഡോളറിലെത്തുമെന്നാണ് പ്രവചനം. ഇങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവൻ വില മാത്രം 1.50 ലക്ഷം രൂപയായി മാറും.

പണപ്പെരുപ്പം സംബന്ധിച്ച കണക്കുകൾ, ഭൗമ-രാഷ്ട്രീയ സംഘർഷങ്ങളിലെ ഗതിവിഗതികൾ എന്നിവയാണ് ഹ്രസ്വകാലാടിസ്ഥാനത്തിൽ സ്വർണ്ണത്തിന്റെ ട്രെൻഡ് തീരുമാനിക്കുക. യുദ്ധം കെട്ടടങ്ങുകയാണെങ്കിൽ ക്രൂഡ് വില താഴുകയും, സ്വർണ്ണ വില വീണ്ടും 5,000 ഡോളർ എന്ന നിർണായക നിലവാരത്തിന് മുകളിലേക്ക് കയറുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കേരളത്തിലെ വെള്ളി വില
സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു കിലോ വെള്ളിക്ക് 2,65,000 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് 265 രൂപ, 8 ഗ്രാമിന് 2,120 രൂപ, 10 ഗ്രാമിന് 2,560രൂപ, 100 ഗ്രാമിന് 26,500 രൂപ എന്നിങ്ങനെയാണ് വില നിലവാരം.

Top News from last week.

Latest News

More from this section