പിണറായി വിജയന്റെ പ്രസംഗത്തില്‍ എവിടെയാണ് ഭീഷണി ഉള്ളതെന്ന് പയ്യന്നൂര്‍ മുന്‍ എംഎല്‍എ ടി ഐ മധുസൂദനന്‍


കണ്ണൂര്‍: പയ്യന്നൂരില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നടത്തിയ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ച് സിപിഐഎമ്മിനെതിരെ സംഘടിത ആക്രമണമെന്ന് നേതാക്കള്‍. പിണറായി വിജയന്റെ പ്രസംഗത്തില്‍ എവിടെയാണ് ഭീഷണി ഉള്ളതെന്ന് പയ്യന്നൂര്‍ മുന്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ചോദിച്ചു. പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും ധന്‍രാജിനെ വിറ്റ് എംഎല്‍എ ആയ ആളാണ് കുഞ്ഞികൃഷ്ണന്‍ എന്നും ടി ഐ മധുസൂദനന്‍ പറഞ്ഞു

പിണറായി വിജയന്‍ പറഞ്ഞതില്‍ എവിടെയാണ് ഭീഷണിയെന്ന് അദ്ദേഹം ചോദിച്ചു. ശത്രുക്കളുടെ കൈയിലെ കോടാലിയാണ് കുഞ്ഞികൃഷ്ണന്‍ എന്നാണ് പിണറായി പറഞ്ഞിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. സിപിഐഎം ഒരു അക്രമകാരികളുടെ കൂട്ടമാണെന്ന് പ്രചരിപ്പിച്ച് ഞങ്ങളുയര്‍ത്തുന്ന ന്യായമായിട്ടുള്ള കാര്യങ്ങളെ അങ്ങനെയൊരു പുകമറയ്ക്കുള്ളില്‍ നിര്‍ത്തി ആക്ഷിപിക്കാനുള്ള ശ്രമങ്ങള്‍ എല്ലാ കാലത്തും നടന്നിട്ടുണ്ട്. അതിനെയെല്ലാം നേരിട്ടവരാണ് ഞങ്ങള്‍. ഏറ്റവും കൂടുതല്‍ പേര്‍ ഈ നാടിന് വേണ്ടി ജീവാര്‍പ്പണം ചെയ്തത് ഏത് പാര്‍ട്ടിയില്‍ നിന്നാണ് എന്ന് അന്വേഷിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകും. എന്നിട്ടും ഞങ്ങളെ അക്രമകാരികളെന്ന് സ്ഥാപിക്കുന്ന നിലയില്‍ കാര്യങ്ങള്‍ വരുന്നുള്ളു – അദ്ദേഹം പറഞ്ഞു.









