ബിഗ് ബോസ് ഷോ മലയാളം സീസൺ ഏഴ് തുടങ്ങിയിട്ട് രണ്ട് ആഴ്ച കഴിഞ്ഞിരിക്കുകയാണ്. 19 മത്സരാർഥികളുമായിട്ടാണ് ഷോ തുങ്ങിയത്. പെർഫോർമെൻസിൽ ആരാണ് മുന്നിൽ എന്ന ചോദ്യത്തിന് പ്രേക്ഷകർക്ക് പല ഉത്തരങ്ങളാകും ഉണ്ടാകുക. ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റാർ പെർഫോർമർ ആരെന്ന് കണ്ടെത്താനുള്ള ഒരു തെരഞ്ഞെടുപ്പ് ഇന്ന് നടന്നു. മോഹൻലാലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഓരോ മത്സരാർഥിയും ബോർഡിൽ നൽകിയിരിക്കുന്ന ഫോട്ടോകൾക്ക് നേരെ സ്റ്റാർ കുത്തുക എന്നതായിരുന്നു വ്യവസ്ഥ. അങ്ങനെ ഏറ്റവും കൂടുതൽ സ്റ്റാർ കിട്ടിയ ആളായിരുന്നു ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടത്.
സ്റ്റാർ പെർഫോർമറെ തെരഞ്ഞെടുക്കാനുള്ള ടാസ്‌കിൽ ഓരോരുത്തരും സ്റ്റാർ കുത്തിയവരുടെ പേരുകൾ ചുവടെ.
അനീഷ്- ഷാനവാസ്
അഭിലാഷ്- ജിസേൽ
ഷാനവാസ്- ജിസേൽ
ആദില- നൂറ- അനീഷ്
കലാഭവൻ സരിഗ- അനീഷ്
രേണു- അനീഷ്
ബിൻസി- ശരത് അപ്പാനി
ആര്യൻ- ജിസേൽ
അനുമോൾ- അനീഷ്
ശൈത്യ- ആര്യ
ബിന്നി- അപ്പാനി ശരത്
അപ്പാനി ശരത്- അക്ബർ ഖാൻ
അക്ബർ- ജിസേൽ
ജിസേൽ- ആര്യൻ
റെന- ജിസേൽ
നെവിൻ- ജിസേൽ
ജിസേലിന് ആറ് പോയന്റ് ആണ് ലഭിച്ചത്. അങ്ങനെ സ്റ്റാർ പെർഫോർമറായി ജിസേൽ തന്നെ തെരഞ്ഞെടുക്കപ്പെട്ടു, രണ്ടാമൻ അനീഷാണ്. അനീഷിന് നാല് പോയന്റാണ് ലഭിച്ചത്. ഹൗസിൽ എല്ലാവരുമായും അടിയും വഴക്കുമുണ്ടാക്കുന്ന അനീഷിന് നാല് പോയിന്റുകൾ ലഭിച്ചതിൽ പ്രേക്ഷകർ ഞെട്ടിയിരിക്കണം. അതേപോലെ ജിസേലിന്റെ കാര്യത്തിലും. മികച്ച പെർഫോർമേഴ്‌സ് എന്ന് പ്രതീക്ഷിച്ചിരുന്ന പലരും മാളത്തിൽ ഒളിച്ചിരിക്കുക തന്നെയാണ്… ഏതായാലും ഓരോ ദിവസം കഴിയുന്തോറും ബിഗ് ബോസ് മുൻസീസണുകളേക്കാൾ ആവേശകരമാകുന്നുണ്ട്…




