യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റത് എന്തുകൊണ്ട്? ‘ഉത്തരം കിട്ടിയല്ലോ’; രമ്യ ഹരിദാസിനെതിരെ റിജിൽ


യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റത് എന്തുകൊണ്ട്? ‘ഉത്തരം കിട്ടിയല്ലോ’; രമ്യ ഹരിദാസിനെതിരെ റിജിൽ

കണ്ണൂർ: ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കളും രമ്യ ഹരിദാസ് എംഎൽഎയും തമ്മിലുണ്ടായ തർക്കം വിവാദമായതിന് പിന്നാലെ എംഎൽഎയ്ക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി.
യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റത് എന്തുകൊണ്ടെന്ന് ഇപ്പോൾ ഉത്തരം കിട്ടിയല്ലോ’ എന്നായിരുന്നു റിജിലിന്റെ പ്രതികരണം. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പരാമർശം. രമ്യ ഹരിദാസിന്റെ പേര് നേരിട്ട് പരാമർശിക്കാതെയാണ് റിജിൽ വിമർശനം ഉന്നയിച്ചത്.
ചിറയിൻകീഴിലെ കോൺഗ്രസ് തർക്കം പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായിരിക്കെയാണ് റിജിലിന്റെ പ്രതികരണം. സംഭവത്തിൽ ഇരുവിഭാഗവും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.
അതേസമയം, വിഷയത്തിൽ വസ്തുതകൾ പരിശോധിക്കാൻ കെപിസിസി അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രാദേശിക തലത്തിലെ തർക്കം കൂടുതൽ രൂക്ഷമാകാതിരിക്കാൻ കോൺഗ്രസ് നേതൃത്വം ഇടപെടുന്നുമുണ്ട്.








