ടെസ്ല ഇന്ത്യയില്‍ തകര്‍ന്നടിയുമോ? ഈ വെല്ലുവിളികള്‍ എങ്ങനെ മറികടക്കും, പിടിച്ചുനില്‍ക്കാന്‍ പാടുപെടും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇലക്ട്രിക് വാഹന (ഇവി) വിപണിയിലേക്കുള്ള ടെസ്ലയുടെ കടന്നുവരവിനെ ആകാംക്ഷയോടെയാണ് വിപണി നോക്കിക്കാണുന്നത്. ജൂലൈ പതിനഞ്ചിന് മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ (ബികെസി) മേക്കര്‍ മാക്‌സിറ്റി മാളിലാണ് ടെസ്ല ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിച്ചത്. ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈല്‍ വിപണിയിലേക്ക് ടെസ്ല കടന്നുവരുമ്പോള്‍ സമ്മിശ്ര വിലയിരുത്തലുകളാണ് പുറത്തുവരുന്നത്.

ലോകത്തിലെ വമ്പന്‍ മാര്‍ക്കറ്റുകളിലൊന്നാണെങ്കിലും ഇന്ത്യയില്‍ ടെസ്ല പ്രതീക്ഷിച്ച കുതിപ്പ് സമീപകാലത്ത് ഉണ്ടാക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ടെസ്ലയുടെ മുന്നോട്ടുള്ള പാത എളുപ്പമായിരിക്കില്ലെന്ന സൂചന വിദഗ്ധര്‍ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ടെസ്ലയ്ക്ക് എളുപ്പമുള്ള സാഹചര്യമല്ല ഉള്ളതെന്ന് സാംകോ സെക്യൂരിറ്റീസിലെ ഗവേഷണ വിശകലന വിദഗ്ധനായ ജഹോള്‍ പറഞ്ഞു.

 

Top News from last week.

Latest News

More from this section