കാണാതായ മത്സ്യത്തൊഴിലാളികൾക്കായി വ്യാപക തെരച്ചിൽ


തിരുവനന്തപുരം/കൊല്ലം, വിഴിഞ്ഞം, മുതലപ്പൊഴി, നീണ്ടകര മേഖലകളിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി ശനിയാഴ്ച വ്യാപക തെരച്ചിൽ നടത്തി. കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ്, ഫിഷറീസ് വകുപ്പ്, ലൈഫ് ഗാർഡുകൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ.

മുതലപ്പൊഴിയിൽ നിന്ന് കാണാതായ ഷിജിനായി മറൈൻ ആംബുലൻസ്, പോലീസ് ബോട്ട്, ഫിഷറീസ് വള്ളം, കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ, സ്കൂബാ സംഘം എന്നിവ ഉപയോഗിച്ച് തെരച്ചിൽ നടത്തി. മോശം കാലാവസ്ഥയെ തുടർന്ന് സ്കൂബാ തെരച്ചിൽ നിർത്തിവെച്ചു.
വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോൺ മത്യാസിനായി കോസ്റ്റ് ഗാർഡ് കപ്പലും ഡോണിയർ വിമാനവും വിഴിഞ്ഞം മുതൽ കന്യാകുമാരി വരെ തെരച്ചിൽ നടത്തി. രാമേശ്വരം മേഖലയിലും ആകാശ തെരച്ചിൽ നടത്താനുള്ള നടപടികൾ സ്വീകരിച്ചു.
കൊല്ലത്ത് ഗൗതമിനായി കടലിലും കായലിലും തെരച്ചിൽ തുടരുകയാണ്. വിവിധ തുരുത്തുകളിലും സമീപപ്രദേശങ്ങളിലും പരിശോധന നടത്തി. ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം നടത്തി.









