*കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം, കേരളത്തിന്റെ അഭ്യർത്ഥന ലഭിച്ചു പക്ഷെ പ്രഖ്യാപിക്കില്ല എന്ന് കേന്ദ്രം

പ്രഖ്യാപിക്കണമെന്ന കേരള സർക്കാരിന്റെ അഭ്യർത്ഥന ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. എന്നാൽ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ തയ്യാറില്ല എന്ന് കേന്ദ്രം ആവർത്തിച്ചു.വന്യജീവി സംരക്ഷണനിയമത്തിൽ ഒരു മാറ്റവും വരുത്തില്ല എന്നും 1972 ലെ വന്യജീവി (സംരക്ഷണ) നിയമം മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിന് ഇതിനകം തന്നെ മതിയായ വ്യവസ്ഥകൾ നൽകുന്നുണ്ടെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.

രാജ്യസഭയിൽ പരിസ്ഥിതി, വനം വകുപ്പ് സഹമന്ത്രി കീർത്തി വർധൻ സിംഗ്, വി ശിവദാസൻ എംപിക്ക് നൽകിയ മറുപടിയിലാണ് അഭ്യർത്ഥന ലഭിച്ചതായി സ്ഥിരീകരിച്ചത്. പ്രത്യേക സാഹചര്യങ്ങളിൽ വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് സംസ്ഥാന ചീഫ് വൈൽഡ്‌ലൈഫ് വാർഡന് അനുമതി നൽകുന്ന നിയമത്തിലെ സെക്ഷൻ 11 ഉപയോഗിക്കാൻ ആണ് കേന്ദ്രത്തിന്റെ ഉപദേശം. എന്നാൽ ഈ വകുപ്പ് മൂലം ഉണ്ടാവുന്ന സാങ്കേതികമായ നൂലാമാലകൾ വളരെയേറെയാണ്.

വന്യജീവി ആക്രമണം നിയന്ത്രിക്കുന്നത് പ്രാഥമികമായി സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് ആവർത്തിക്കുന്ന മന്ത്രാലയം, അത്തരം സംഘർഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാനങ്ങൾക്ക് സ്വയംഭരണം നൽകാൻ തയ്യാറാകാത്തത് വിരോധാഭാസമാണ് എന്ന് വി ശിവദാസൻ എംപി പറഞ്ഞു.

കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന ആവശ്യം തുടർച്ചയായി നിരാകരിക്കുന്നത് കേരളത്തിൽ വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. കാട്ടുപന്നികൾ മൂലമുണ്ടാകുന്ന വിളനാശവും മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷവും വർദ്ധിച്ചുവരുന്നു എന്ന് മാത്രമല്ല വനത്തിൽ നിന്നും ഏറെ അകലെ നഗരപ്രദേശങ്ങളിൽ പോലും വന്യജീവിആക്രമണം തുടർക്കഥ ആവുകയാണ്. ഈ സാഹചര്യത്തിൽ 1972 ലെ മനുഷ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിയമം ഭേദഗതി ചെയ്യണമെന്ന് വി ശിവദാസൻ എംപി ആവശ്യപ്പെട്ടു.

Top News from last week.

Latest News

More from this section