ഇന്ത്യയുടെ ‘പാലുകുടി’ മുട്ടുമോ? ശേഷിക്കുന്നത് 10 ദിവസത്തെ സ്‌റ്റോക്ക്! പാലും എല്‍പിജിയും തമ്മിലെന്ത് ബന്ധം?

ഇന്ന് വിപണികളില്‍ ലഭ്യമായ ഏറ്റവും മികച്ച സമീപികൃത ആഹാരം എന്തെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരം പാല്‍ എന്നതാണ്. ഒരു മനുഷ്യ ശരീരത്തിന് ആവശ്യമായതെല്ലാം പാലിലുണ്ട്. പാവപ്പെട്ടാര്‍ക്കും, പണക്കാര്‍ക്കും ഒരുപോലെ പ്രാപ്യമായ ഒന്നു കൂടിയാണ് പാല്‍.റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്‍പിജിക്കു പിന്നാലെ ഗള്‍ഫ് പ്രതിസന്ധി പാലിന്റെ രൂപത്തിലാകും ഇന്ത്യയെ ബാധിക്കുക. പാലും, എല്‍പിജിയും തമ്മിലെന്ത് ബന്ധം എന്നാകും നിങ്ങളിപ്പോള്‍ ചിന്തിക്കുന്നതല്ലേ?      അത് മനസിലാക്കാന്‍ വായന തുടരുക.
10 ദിവസത്തേയ്ക്കുള്ള പാല്‍ മാത്രം

വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് വെറും 10 ദിവസത്തേയ്ക്കുള്ള പാല്‍ പാക്കേജിംഗ് സ്റ്റോക്ക് മാത്രമേ അവശേഷിക്കുന്നുള്ളൂ. എല്‍പിജി ദൈനംദിന പാലുല്‍പ്പന്ന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് പാക്കേജിംഗ് രൂപത്തില്‍ കൂടിയാണ്. രാജ്യത്തെ എല്‍പിജി പ്രതിസന്ധി പരിഹരിക്കുന്നതിനായി കമ്പനികളെ എല്‍പിജി നിര്‍മ്മാണം പൂര്‍ണ്ണതോതില്‍ ആക്കാനും, പ്ലാസ്റ്റിക് പോലുള്ള ഉപോല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം ഒഴിവാക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇത് പാക്കിംഗ് ഷോര്‍ട്ടേജിന് കാരണമായിട്ടുണ്ട്.കൂടാതെ എല്‍പിജി പ്രതിസന്ധി രാജ്യത്തെ പാല്‍ സംസ്‌കരണം, പാസ്ചറൈസേഷന്‍ എന്നീ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. രാജ്യത്തെ ക്ഷീര മേഖല വാണിജ്യ എല്‍പിജി സിലിണ്ടറുകളെയാണ് ആശ്രയിക്കുന്നത്. ഗ്യാസ് വിതരണം യഥാസമയം പുനഃസ്ഥാപിച്ചില്ലെങ്കില്‍ അടുത്ത 10- 12 ദിവസത്തിനുള്ളില്‍ മറ്റൊരു പ്രതിസന്ധി രാജ്യം നേരിടേണ്ടി വരുമെന്ന് സാരം.

പാലിന് എല്‍പിജി അവിഭാജ്യ ഘടകം

ക്ഷീര വ്യവസായത്തെ സംബന്ധിച്ച് എല്‍പിജി വെള്ളം പോലെയാണ്. മനുഷ്യന്‍ വെള്ളം കൂടാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നു പറയുന്നതു പോലെ, ഷീര വ്യവസായത്തിന് എല്‍പിജി കൂടാതെ പറ്റില്ല. പാല്‍ പാസ്ചറൈസേഷന്‍ പ്രക്രിയയ്ക്ക് എല്‍പിജി അനിവാര്യമാണ്. പാലിലെ ദോഷകരമായ ബാക്ടീരിയകളെ കൊല്ലാനും, അതിന്റെ ഷെല്‍ഫ് ആയുസ് വര്‍ധിപ്പിക്കാനും ഒരു പ്രത്യേക താപനിലയില്‍ പാല്‍ ചൂടാക്കേണ്ടതുണ്ട്. ഈ പാസ്ചറൈസേഷന്‍ പ്രക്രിയയ്ക്ക് എല്‍പിജി കൂടിയേ തീരൂ. എല്‍പിജി ക്ഷാമം ഇത്തരം നടപടികളെ ബാധിക്കുന്നത് പാല്‍ പെട്ടെന്ന് കേടാകാന്‍ കാരണമാകും. ഇത് മേഖലയ്ക്കും, ബന്ധപ്പെട്ടവര്‍ക്കും വലിയ നഷ്ടത്തിനു വഴിവയ്ക്കും.

ചുരുക്കിപ്പറഞ്ഞാല്‍ കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന പാല്‍ വിപണികളിലേയ്ക്ക് എത്തുന്നതിന് പിന്നില്‍ എല്‍പിജിക്ക് വിലയ പങ്കുണ്ട്. വാണിജ്യ സിലിണ്ടര്‍ ക്ഷാമം പാലിന്റെ സംസ്‌കരണത്തെ ബാധിക്കുമ്പോള്‍, കമ്പനികള്‍ക്കുള്ള സര്‍ക്കാര്‍ നിര്‍ദേശം പാക്കേജിംഗ് പ്രതിസന്ധി സൃഷ്ടിക്കുന്നു. നിലവില്‍ ഏകദേശം 10 ദിവസത്തേയ്ക്കുള്ള പാക്കേജിംഗ് സ്‌റ്റോക്ക് മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് വ്യവസായ പ്രതിനിധികള്‍ വ്യക്തമാക്കുന്നു. ഇറാന്‍- ഇസ്രായേല്‍ യുദ്ധം പതിയെ ഇന്ത്യന്‍ വിപണികളെയും ബാധിക്കാന്‍ തുടങ്ങുന്നുവെന്ന് സാരം.

Top News from last week.

Latest News

More from this section