മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. മത്സരിക്കാൻ താൽപര്യമുണ്ടെന്നും എന്നാൽ കയ്യിൽ പൈസയില്ലെന്നും അൻവർ പറഞ്ഞു. വി ഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും പി വി അൻവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
യുഡിഎഫിലെ ചില നേതാക്കൾ തനിക്കെതിരെ പ്രവർത്തിക്കുന്നു. യുഡിഎഫ് ഭയക്കുന്ന അധികപ്രസംഗം ഇനിയും തുടരുമെന്നും അൻവർ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. താൻ ആരെയും കണ്ടല്ല എംഎൽഎ സ്ഥാനം രാജിവെച്ചത്. താൻ ഷൗക്കത്തിനെ എതിർക്കുന്നതിൽ കൃത്യമായ കാരണങ്ങളുണ്ട്. യുഡിഎഫുമായുള്ള ചർച്ചകളിൽ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും അൻവർ പ്രതികരിച്ചു. പിണറായിസത്തിൻറെ ഏറ്റവും വലിയ വ്യക്താവാണ് എം സ്വരാജെന്നും പി വി അൻവർ വിമർശിച്ചു.






