പേരാവൂര്‍ മനസ് മാറ്റുമോ?

 

ഗ്ലാമര്‍ മണ്ഡലമാണ് ഇത്തവണ പേരാവൂര്‍. കേരളം ഉറ്റുനോക്കുന്ന പോരാട്ടം. കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫും മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുമായാണ് പ്രധാന പോരാട്ടം. തുടര്‍ച്ചയായി മൂന്നുതവണ ഇവിടെ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സണ്ണി ജോസഫ്. കോവിഡ് കാലത്ത് ലോകം ശ്രദ്ധിച്ച ആരോഗ്യമന്ത്രി എന്ന ഖ്യാതിയും നേരത്തെ പേരാവൂരിനെ പ്രതിനിധീകരിച്ചിട്ടുïെന്ന പരിചയവുമാണ് ശൈലജ ടീച്ചറുടെ കരുത്ത്. എന്‍.ഡി.എ.യെ പ്രതിനിധി പൈലി വാത്യാട്ടിന് ശക്തിതെളിയിക്കുകയാണ് ലക്ഷ്യം.
പാര്‍ട്ടിയില്‍ ഒതുക്കാനും തോല്‍പ്പിക്കാനുമാണ് ശൈലജ ടീച്ചറെ മട്ടന്നൂരില്‍ നിന്ന് പേരാവൂരിലേക്ക് മാറ്റിയത് എന്ന പ്രചാരണം ആദ്യം മുതലേ ശക്തമാണ്. ഇത് എതിരായി തീരുമോ എന്ന ഭയം എല്‍ഡിഎഫിന് ഉï്. പ്രദേശത്തെ വന്യമൃഗങ്ങളുടെ ആക്രമണം പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരിചയപ്പെട്ടു എന്ന പ്രചാരണവും യു ഡി എഫ് ശക്തമായി നടത്തുന്നുï്. ഈ വിഷയം ഗുണം ചെയ്യുമെന്നും അവര്‍ കണക്ക് കൂട്ടുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ നേരെത്തെ ഉïായിരുന്ന വിപ്രതിപത്തി ഇപ്പോള്‍ ഇല്ല എന്നതും യു ഡി എഫിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ഭരണനേട്ടവും ശൈലജ ടീച്ചറുടെ വ്യക്തി മികവും സഹായിക്കുമെന്നാണ് എല്‍ഡിഎഫ് കണക്കു കൂട്ടുന്നത്.
തലശ്ശേരി താലൂക്കിലെ ആറളം, അയ്യന്‍കുന്ന്, കാണിചാര്‍, കീഴുര്‍ ചാവശ്ശേരി, കേളകം, കൊട്ടിയൂര്‍, മുഴക്കുന്ന്, പായം, പേരാവൂര്‍, പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് മണ്ഡലം.

തെരഞ്ഞെടുപ്പ് ചരിത്രം:
നിയമസഭ
2011 അഡ്വ. സണ്ണി ജോസഫ് ഐഎന്‍സി (3440)
2016 അഡ്വ. സണ്ണി ജോസഫ് ഐഎന്‍സി (7989)
2021 അഡ്വ. സണ്ണി ജോസഫ് ഐഎന്‍സി (3172)
ലോക്‌സഭ 2024:
കെ സുധാകരന്‍ ഐഎന്‍സി (23481)
തദ്ദേശം 2025:
യുഡിഎഫ് ലീഡ് (11233)

Top News from last week.