സര്‍ക്കാരിന്റെ ‘ഭീം’ ഇനി പണവും തരുമോ? സിബിലുമായി കൈകോര്‍ത്തു; നിങ്ങളുടെ ശക്തി മനസിലാക്കി ലോണ്‍ എടുക്കാം എളുപ്പത്തില്‍

 തെറ്റിധാരണകള്‍ വേണ്ട. നിങ്ങളുടെ ശക്തി മനസിലാക്കി തന്നെ നീങ്ങാം. സിബിലുമായി കൈകോര്‍ത്ത് ഭീം. സര്‍ക്കാര്‍ ആപ്പ് നിങ്ങളുടെ വായ്പകളിലേയ്ക്കുള്ള കവാടമായി മാറിയേക്കാം. പുതിയ അപ്‌ഡേറ്റുകള്‍ അറിഞ്ഞില്ലേ

നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വികസിപ്പിച്ച ഒരു മൊബൈല്‍ പേയ്മെന്റ് ആപ്പാണ് ഭീം (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി). ഈ യുപിഐ ആപ്പ് ദശലക്ഷകണക്കിന് ആളുകള്‍ക്കു സുരക്ഷിതമായ പേയ്‌മെന്റ് മാര്‍ഗം ഒരുക്കുന്നു. 2016 ല്‍ അവസതരിപ്പിക്കപ്പെട്ട ഭീം ആപ്പ് നിലവില്‍ ഒരു വലിയ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹകിക്കുകയാണ്. ഈ സര്‍ക്കാര്‍ ആപ്പ് ഇനിമുതല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക ഐഡന്റിറ്റിയിലേക്കുള്ള ഒരു ജാലകമായിരിക്കും. അതെ ഭീം- സിബിലുമായി സഹകരണം ഉറപ്പിച്ചിരിക്കുന്നു. അതായത് ഇനി മുതല്‍ നിങ്ങള്‍ക്ക് സിബില്‍ സ്‌കോറും, പൂര്‍ണ്ണ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടും ഭീം ആപ്പിനുള്ളില്‍ തന്നെ ലഭ്യമാകും. ഇതി ഒരു പ്രത്യേക ലോഗിന്‍ ആവശ്യമില്ല.

വമ്പന്‍ നീക്കം

ഈ സഹകരണം വെറുമൊരു ഫീച്ചറായി മാത്രം കാണരുത്. സാധാരണക്കാരിലേയ്ക്ക് പോലും സിബിലിന്റെ പ്രധാന്യം വ്യക്തമാകുകയാണ്. നിങ്ങള്‍ ഒരു ഹോം ലോണിനോ, പേഴ്‌സണല്‍ ലോണിനോ, അല്ലെങ്കില്‍ ഒരു ക്രെഡിറ്റ് കാര്‍ഡിനോ അപേഷിക്കുമ്പോള്‍ ആദ്യം പരിശോധിക്കപ്പെടുന്ന റിപ്പോര്‍ട്ടാണിത്. ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ ഒരു തടസവും കൂടാതെ നിങ്ങള്‍ക്ക് തന്നെ ആക്‌സസ് ചെയ്യാന്‍ കഴിയുന്നുവെന്നു പറയുന്നത് വലിയ കാര്യമാണ്. ഇതുവരെ ഒരിക്കല്‍ പോലും സിബില്‍ സ്‌കോര്‍ പരിശോധിക്കാത്തവര്‍ ഉണ്ട്. ഇത് താല്‍പ്പര്യമില്ലാത്തതുകൊണ്ടല്ല. മറിച്ച് കടന്നുപോകേണ്ട നീണ്ട പ്രക്രിയ മൂലമാണ്. എന്നാല്‍ ഭീം ഈ കടമ്പകള്‍ എല്ലാം ഇല്ലാതാക്കുകയാണ്.

സര്‍ക്കാരിന്റെ പുതിയ ചുവട്‌വയ്പ്പ്

യുപിഐ, ഭീം എന്നിവ സാധാരണക്കാരിലേയ്ക്ക് ഡിജിറ്റല്‍ പവര്‍ എത്തിച്ച സര്‍ക്കാര്‍ നീക്കങ്ങളാണ്. വര്‍ഷങ്ങളായി കറന്‍സി ഇടപാടുകള്‍ നടത്തിയിരുന്നവര്‍ ഇന്ന് ഡിജിറ്റല്‍ പേയമെന്റുകളെ ഇഷ്ടപ്പെടുന്നു. ദിവസവും ഡിജിറ്റല്‍ ഇടപാടുകള്‍ നടുത്തുന്നുവെങ്കിലും, ചെറിയ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള കോടിക്കണക്കിന് ആളുകള്‍ ഇപ്പോഴും ഔപചാരിക ക്രെഡിറ്റ് സംവിധാനത്തിന് അദൃശ്യരായി തുടരുന്നു. സിബിലിനെ പറ്റിയോ, തങ്ങളുടെ ക്രെഡിറ്റ് ചരിത്രത്തെ പറ്റിയോ അറിയാതെ ഇവരില്‍ പലരും പ്രാദേശിക പണമിടപാടുകാരില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ വായ്പ എടുക്കുന്നതാണ് പതിവ്. എന്നാല്‍ സിബില്‍ ഭീമിലേയ്ക്ക് എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് അവരുടെ ശേഷി വ്യക്തമാകും. ഇത് അവരുടെ മേലുള്ള ചൂക്ഷണങ്ങള്‍ ഇല്ലാതാക്കും

സിബിലിന്റെ പ്രധാന്യം

300 മുതല്‍ 900 വരെ നീളുന്ന ഈ സ്‌കോര്‍ നിങ്ങളുടെ വിശ്വാസ്യതയാണ കാണിക്കുന്നത്. കുറഞ്ഞ സിബില്‍ സ്‌കോര്‍ ഉയര്‍ന്ന പലിശയെ കാണിക്കുന്നു. പലരും ഈ സ്‌കോറിലേയ്ക്ക് എത്താത്തതുകൊണ്ടു തന്നെ ബാങ്കുകള്‍ക്കു മുന്നില്‍ തങ്ങളുടെ സസ്ഥാനം എന്താണെന്ന് അറിയുന്നില്ല. എന്നാല്‍ നിലവില്‍ ഭീം നീക്കം ഏവര്‍ക്കും തങ്ങളുടെ സ്ഥാനം മനസിലാക്കാന്‍ പ്രാപ്തമാക്കുന്നു. കൂടാതെ തങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും വഴിവയ്ക്കുന്നു. ഭീം ക്രെഡിറ്റ് സ്‌കോറുകള്‍ പതിവായി പരിശോധിക്കാനുള്ള ഒരു വാതില്‍ തുറക്കുകയാണ്. തെറ്റായ എന്‍ട്രികള്‍, വഞ്ചനാപരമായ അക്കൗണ്ടുകള്‍, കാലഹരണപ്പെട്ട കുടിശികകള്‍ പോലുള്ളവ എളുപ്പത്തില്‍ കണ്ടെത്താനും, നടപടികള്‍ സ്വീകരിക്കാനും ഈ കൂട്ടുകെട്ട് വഴിയൊരുക്കും.

വായ്പയെത്തുമോ?

സിബിലുമായുള്ള ഭീമിന്റെ പങ്കാളിത്തം ഭാവിയില്‍ സര്‍ക്കാര്‍ ആപ്പില്‍ നിന്നുള്ള വായ്പയായും പരിണമിച്ചേക്കാമെന്നു വിദഗ്ധര്‍ പറയുന്നു. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട വായ്പ ഓഫറുകള്‍ ലഭിച്ചേക്കാം. അല്ലെങ്കില്‍ ലഭിച്ച ഓഫറുകള്‍ താരതമ്യം ചെയ്യാനുള്ള ഒരു മാധ്യമമായി ഈ സഹകരണം മാറിയേക്കാം. സര്‍ക്കാര്‍ പിന്തുണയുള്ളതും വാണിജ്യ സമ്മര്‍ദ്ദമില്ലാത്തതുമായ ഭീം, സിബിലുമായി കൈകോര്‍ക്കുമ്പോള്‍ അതില്‍ സാധ്യതകള്‍ ഏറെയാണ്. ഭീം ആപ്പിലെ സിബില്‍ സ്‌കോര്‍ സെഷനില്‍ നിങ്ങളും ഇനി നിങ്ങളുടെ സാമ്പത്തിക ശക്തി അറിയൂ.

Top News from last week.

Latest News

More from this section