ഉറച്ച കോട്ടകളുടെ കണ്ണൂരില്‍ ഇത്തവണ വിസ്മയങ്ങള്‍ അടിയൊഴുക്കുïാക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അടിമുടി രാഷ്ട്രീയമുള്ള ജനതയാണ് കണ്ണൂരിലേത്. അതുകൊï് തന്നെ സാധാരണ തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയമല്ലാതെ മറ്റൊന്നും കണ്ണൂര്‍ ജില്ലയിലെ ഫലത്തെ കാര്യമായി സ്വാധീനിക്കാറില്ല. എന്നാല്‍ ഇത്തവണ സിപിഐ എമ്മിനെ ഞെട്ടിച്ച കൊഴിഞ്ഞുപോക്കുകളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവ ചര്‍ച്ചയായിരിക്കുന്നത്. പയ്യന്നൂരില്‍ കുറച്ചുകാലമായി സിപിഐ എമ്മിനുള്ളില്‍ പുകഞ്ഞ ഫï് തിരിമറി വിവാദം പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ പുറത്ത് പോക്കിലും സ്ഥാനാര്‍ഥിത്വത്തിലുമാണ് കലാശിച്ചത്. ടി ഐ മധുസൂദനനെതിരെ അങ്കത്തിനിറങ്ങിയ കുഞ്ഞികൃഷ്ണന് യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
തളിപ്പറമ്പിലാകട്ടെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് സിപിഐ എമ്മില്‍ പ്രശ്‌നങ്ങളുïായത്. പി കെ ശ്യാമള ടീച്ചറെ സ്ഥാ
നാര്‍ഥിയാക്കിയത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെന്ന പരിഗണനയിലാണെന്ന വിമര്‍ശനം ബന്ധപ്പെട്ട കമ്മിറ്റികളിലും അണികളിലും ഉയര്‍ന്നു. ഈ എതിര്‍പ്പുകള്‍ അവഗണിച്ച് സ്ഥാനാര്‍ഥിത്വം അടിച്ചേല്‍പ്പിച്ചുവെന്ന ആരോപണമാണ് പിന്നാലെ ഉïായത്. ഇക്കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സര രംഗത്തേക്ക് ഇറങ്ങി. സിപിഐ എമ്മില്‍ മുമ്പൊരിക്കലും കാണാത്തതാണ് ഇത്തരത്തിലുള്ള വിമത പ്രശ്‌നം. ഏകശിലാ രൂപത്തിലുള്ളതെന്ന് അഭിമാനിച്ചിരുന്ന പാര്‍ട്ടിക്ക് ശക്തി കേന്ദ്രത്തില്‍ തന്നെ വെല്ലുവിളി ഉയര്‍ന്നുവെന്നത് പാര്‍ട്ടിയെ മാത്രമല്ല പൊതുജനങ്ങളെയും ഞെട്ടിച്ചു. ഇതോടെ എല്‍ഡിഎഫിന്റെ ഉറച്ച കോട്ടകളിലും പോരാട്ടം പ്രവചനാതീതമെന്ന് വന്നു.
മുന്‍ കെപിസിസി പ്രസിഡï് കെ സുധാകരന്‍ കണ്ണൂര്‍ സീറ്റില്‍ അവസാന നിമിഷം വരെ സ്ഥാനാര്‍ഥിത്വത്തിനായി ഉറച്ചു നിന്നത് യുഡിഎഫിലുïാക്കിയ അസ്വസ്ഥതയും പൂര്‍ണമായി മാറിയിട്ടില്ല. കഴിഞ്ഞ രï് തെരഞ്ഞെടുപ്പുകളില്‍ നേരിയ ഭൂരിപക്ഷത്തിന് ജയപരാജയം നിര്‍ണയിച്ചിരുന്ന കണ്ണൂര്‍ മണ്ഡലത്തെ സംബന്ധിച്ച് ഇത് ഏറെ നിര്‍ണായകവുമാണ്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിച്ച പേരാവൂരില്‍ അഡ്വ. സണ്ണി ജോസഫിനെ നേരിടാന്‍ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും കേന്ദ്രകമ്മിറ്റി അംഗവുമായ കെ കെ ശൈലജ ടീച്ചറെ ഇറക്കിയതോടെ അവിടെയും തീപാറുന്ന പോരാട്ടമായി.
മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാം തവണയും ജനവധി തേടുന്ന ധര്‍മടത്ത് വി.പി അബ്ദുള്‍ റഷീദെന്ന യുവ നേതാവിനെ ഇറക്കിയാണ് യുഡിഎഫിന്റെ പരീക്ഷണം. കെ എം ഷാജിയെ തോല്‍പ്പിച്ച് കെ വി സുമേഷ് പിടിച്ചെടുത്ത അഴീക്കോട് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിയും എല്ലാ മണ്ഡലങ്ങളിലും രംഗത്തുï്.
ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ നിലവില്‍ എല്‍ഡിഎഫിന് ഒമ്പതും യുഡിഎഫിന് രïും സീറ്റാണ്. പയ്യന്നൂര്‍, തളിപ്പറമ്പ്, കല്ല്യാശ്ശേരി, ധര്‍മടം, മട്ടന്നൂര്‍, തലശ്ശേരി, അഴീക്കോട് സീറ്റുകള്‍ സിപിഐ എമ്മും കണ്ണൂര്‍ കോണ്‍ഗ്രസ് എസും കൂത്ത്പറമ്പ് ആര്‍ജെഡിയുമാണ് വിജയിച്ചത്. കോണ്‍ഗ്രസ് വിജയിച്ച ഇരിക്കൂര്‍, പേരാവൂര്‍ സീറ്റുകളാണ് യുഡിഎഫിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണിജോസഫ്, മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് ജില്ലയില്‍ നിന്ന് ജനവധി തേടുന്ന പ്രമുഖര്‍. നിലവില്‍ തലശ്ശേരിയെ പ്രതിനിധീകരിക്കുന്ന സ്പീക്കര്‍ എ എന്‍ ഷംസീര്‍ മത്സര രംഗത്തില്ല.









