കണ്ണൂർ: രക്തസാക്ഷി ഫണ്ടിലും ഓഫീസ് നിർമാണ ഫണ്ടിലും തട്ടിപ്പ് നടത്തിയെന്ന ആരോപണം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വി. കുഞ്ഞികൃഷ്ണന് ടി.ഐ. മധുസൂദനൻ എം.എൽ.എ വക്കീൽ നോട്ടീസയച്ചു. വക്കീൽ നോട്ടീസിനൊപ്പം പിരിച്ചെടുത്ത പണത്തിന്റെ കൃത്യമായ കണക്കുകളും എം.എൽ.എ പുറത്തുവിട്ടിട്ടുണ്ട്.
തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ അടങ്ങിയ പുസ്തകം പിൻവലിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. പാർട്ടി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഫണ്ട് വകമാറ്റലിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും വ്യക്തിഗതമായി അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് നടന്നതെന്നുമാണ് എം.എൽ.എയുടെ നിലപാട്.








