Advertisement
Advertisement
Tuesday, September 15, 2026
Agriculture

മൃഗസംരക്ഷണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ലോക പശുദിനാഘോഷം ധേനുക 2026 സംഘടിപ്പിച്ചു

Advertisement
Advertisement

മൃഗസംരക്ഷണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൽ സംഘടിപ്പിച്ച ലോക പശുദിനാഘോഷം ധേനുക 2026 അഡ്വ.ടി.ഒ മോഹനൻ എം എൽ എ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ ഡോ. ജനീഷ പി അഹമ്മദ് അധ്യക്ഷത വഹിച്ചു. കൂടുതൽ ദയവും സുസ്ഥിരവുമായ ലോകം എന്നതാണ്. ധേനുക 2026 ൻ്റെ ആശയം. ജില്ലയുടെവിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത പത്ത് ക്ഷീര കർഷക സംരംഭകരെ അഡ്വ ടി ഒ മോഹനൻ എം എൽ എ ആദരിച്ചു. തുടർന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറുമായുള്ള കർഷക സംവാദം, പണം ചുരത്തും പശു എന്ന പേരിൽ സെമിനാർ എന്നിവയും നടന്നു. കോർപ്പറേഷൻ കൗൺസിലർ ഇ ബീന , ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എം വിനോദ്‌കുമാർ, ഡെപ്യൂട്ടി ഡയരക്ടർ (എ എച്ച് ) ഡോ. പി സരിഗ , ഡെപ്യൂട്ടി ഡയരക്ടർ എസ് എൽ ബി പി ഡോ. ടി കെ അനിൽകുമാർ,ഐ സി ഡി പി പ്രൊജക്റ്റ് ഓഫീസർ ഡോ. കിരൺ വിശ്വനാഥ്, ഡോ. ശ്രീലേഖ ,ഫീൽഡ് ഓഫീസർ കെ സുധി, കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് രജീഷ് പള്ളിപ്രത്ത് എന്നിവർ സംബന്ധിച്ചു.

Advertisement

നാൽപതിലേറെ പശുക്കളെ വളർത്തുന്ന ഷീജ സുരേന്ദ്രൻ, ഗ്രീൻലാൻഡ്, വെള്ളരിയാനം, പാണപ്പുഴച്ചാൽ, കെ സുഭാഷ് പറമ്പത്ത്, കുഞ്ഞിമംഗലം, ശ്രീനിവാസൻ, മൂകാംബിക, പരിയാരം,കെ വി ജിജേഷ് ജെ. ഡി. എം. ഹരിതീർത്ഥക്കര ഫാംസ്, ചൂരൽ, പി കെസമീറ ഇസഹാക്ക് , മഠത്തിൽ, പെരിങ്ങത്തൂർ, പ്രദീഷ് കൊല്ലുകുന്നുമ്മൽ, പൗർണമി, നാലാം പീടിക,
നിർമ്മല എസ്. നായർ, വിനായക ഡയറി ഫാം, പുളിമ്പറമ്പ്, രമണി, വിഭൂതി നിലയം, മണത്തണ, പേരാവൂർ,സി രജീഷ്, ട്വിസ്ക്‌കോ ഫാം, കോട്ടയിൽ, ചിറ്റാരിപ്പറമ്പ്, മുനാഫ് ഇല്ലിക്കൽ, മാനന്തേരി എന്നീ സംരംഭകരെയാണ് ആദരിച്ചത്.

Advertisement
Advertisement
Advertisement
Advertisement
Advertisement