ലോക സമുദ്ര ദിനം: കൃഷ്ണ ബീച്ച് റിസോർട്ട് ജീവനക്കാർ ബീച്ച് ശുചീകരണം നടത്തി

 

കണ്ണൂർ: ലോക സമുദ്ര ദിനാചരണത്തോടനുബന്ധിച്ച് പള്ളിയാമൂല കൃഷ്ണ ബീച്ച് റിസോർട്ടിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ബീച്ച് ശുചീകരണ പ്രവർത്തനം നടത്തി. സമുദ്രങ്ങളുടെ സംരക്ഷണവും തീരദേശ ശുചിത്വവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് റിസോർട്ട് അധികൃതരും ജീവനക്കാരും ചേർന്ന് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും ജീവനക്കാർ ചേർന്ന് നീക്കം ചെയ്തു.

റിസോർട്ട് അസിസ്റ്റന്റ് ജനറൽ മാനേജർ സുമൽ വി.പി ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും സമുദ്ര ദിന സന്ദേശം പങ്കുവെക്കുകയും ചെയ്തു. സുസ്ഥിരമായ ഭാവിക്ക് നീല സമുദ്രങ്ങളുടെ (Blue Ocean) സംരക്ഷണം എത്രത്തോളം അനിവാര്യമാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

റിസോർട്ടിലെ വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളും ജീവനക്കാരും ശുചീകരണ പരിപാടിയിൽ സജീവമായി പങ്കെടുത്തു. ഭാവിയിലും തീരസംരക്ഷണത്തിനായി ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് റിസോർട്ട് മാനേജ്മെന്റ് അറിയിച്ചു.

Top News from last week.