നെറ്റ് വർക്കില്ലാതെയും ബി.എസ്.എൻ.എൽ കോൾ ചെയ്യാം

കണ്ണൂർ: ബി.എസ്.എൻ.എൽ പുത്തൻ പരിഷ്‌കരണങ്ങളുമായി ഓരോ ചുവടും മുന്നോട്ട് വയ്ക്കുകയാണ്. ഇപ്പോഴിതാ നെറ്റ്‌വർക്ക് ഇല്ലാതെയും ഉപഭോക്താക്കൾക്ക് വോയ്‌സ് കോളുകൾ വിളിക്കാനുള്ള സർവീസ് ആരംഭിച്ചിരിക്കുകയാണ് രാജ്യത്തിന്റെ സ്വന്തം ടെലികോം കമ്പനി.

VoWiFi എന്ന പുത്തൻ സർവീസാണ് ബിഎസ്എൻഎൽ പുതിയതായി പുറത്തിറക്കിയിരിക്കുന്നത്. അതായത് Voice over WiFi. ഈ സംവിധാനത്തിൽ WiFi കണക്ഷനിലൂടെ ഉപഭോക്താക്കൾക്ക് ഇനി കോളുകൾ വിളിക്കാം. ഇതോടെ ജിയോ, എയർടെൽ, VI എന്നീ സ്വകാര്യ കമ്പനികളുമായി മത്സരം കടുപ്പിച്ചിരിക്കുകയാണ് BSNL.

മൊബൈൽ നെറ്റ്‌വർക്കുകൾ ദുർബലമായ ഇടങ്ങളിലാണ് പുത്തൻ സർവീസ് ഉപയോഗപ്രദമാവുകയെന്നാണ് BSNL ചൂണ്ടിക്കാട്ടുന്നത്.

വീട്ടിലെ Wi-Fi കണക്ഷൻ ഉപയോഗിച്ച് തടസമില്ലാതെ ഉപഭോക്താവിന് വ്യക്തവും സ്ഥിരതയുമുള്ള ഫോൺ കോൾ അനുഭവമാണ് കമ്പനിയുടെ വാഗ്ദാനം. VoWiFi സപ്പോർട്ട് ചെയ്യുന്ന ആൻഡ്രോയിഡ് അല്ലെങ്കില്‍ ഐഒഎസ് സ്മാർട്ട്‌ഫോണുള്ള ഉപഭോക്താവിന് ഈ സർവീസ് ലഭ്യമാവും.

ഈ സർവീസ് പൂർണമായും സൗജന്യമായിരിക്കും. കോളുകൾ ചെയ്യുന്നതിന് അധികമായി ചാർജുകൾ നൽകേണ്ടി വരില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Top News from last week.

Latest News

More from this section