കൊളംബോ: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇനി പണമൊന്നും നൽകാതെ ശ്രീലങ്കയിലേക്ക് വിസ രഹിത യാത്ര നടത്താം. ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിലെ പൗരന്മാർക്കായി ശ്രീലങ്കൻ സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നയം അനുസരിച്ച്, 30 ദിവസം വരെയുള്ള ഹ്രസ്വകാല താമസത്തിനായി ഇന്ത്യൻ പൗരന്മാർക്ക് യാതൊരുവിധ വിസ നിരക്കുകളും നൽകാതെ ഓൺലൈൻ ഇ.ടി.എ സംവിധാനം വഴി അപേക്ഷിക്കാവുന്നതാണ്.
വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവേകാനും കൂടുതൽ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാനുമാണ് ശ്രീലങ്കൻ സർക്കാരിന്റെ ഈ പുതിയ നീക്കം. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ പ്രഖ്യാപനം.







