കണ്ണൂർ: ‘ബഹുമാനപ്പെട്ട’ എന്ന അഭിസംബോധന നിർബന്ധമാക്കിയ സർക്കാർ ഉത്തരവിനെ പരിഹസിച്ച് എഴുത്തുകാരൻ ടി പത്മനാഭൻ. ബഹുമാനപ്പെട്ട എന്ന് പറഞ്ഞേ പറ്റൂവെന്നും ഇല്ലെങ്കിൽ ജയിലിൽ പോകേണ്ടി വരുമെന്നും പത്മനാഭൻ പരിഹസിച്ചു. ജയിലിൽ പോയാൽ പൊലീസുകാരുടെ ഒറ്റ അടിക്ക് ചത്ത് പോകുമെന്നും അദ്ദേഹം പറഞ്ഞു.
‘സത്യത്തിൽ ബഹുമാനമൊന്നുമില്ല. നിയമം അനുശാസിക്കുന്നത് കൊണ്ട് മാത്രം ബഹുമാനപ്പെട്ട എന്ന് പറയുന്നു’, പത്മനാഭൻ പറഞ്ഞു. എലപ്പുള്ളിയിലെ ബ്രൂവറി സ്ഥാപിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് എക്സൈസ് മന്ത്രിയോട് അഭ്യർഥിക്കുന്നതിനിടെയാണ് ടി പത്മനാഭന്റെ പരിഹാസം.









