യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം: കണ്ണൂരിൽ പതാക ഉയർത്തി, ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു


കണ്ണൂർ: ഇന്ത്യൻ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡി.സി.സി) ഓഫീസിന് മുന്നിൽ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനന്റെ നേതൃത്വത്തിൽ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കമായി.

ലഹരിക്കെതിരെ യുവജനങ്ങളെ അണിനിരത്തുന്നതിന്,
സംസ്ഥാന സർക്കാരിൻ്റെ തൂഫാൻ പദ്ധതിയോട് യോജിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. നാടിന്റെയും യുവതലമുറയുടെയും ഭാവി തകർക്കുന്ന ലഹരി ഉപയോഗത്തിനും വിപണനത്തിനുമെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ യൂത്ത് കോൺഗ്രസ് മുൻപന്തിയിലുണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പറഞ്ഞു.
സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ജില്ലയിലെ വിവിധ ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലും പതാക ഉയർത്തലും ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളും ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.പി അബ്ദുൾ റഷീദ്, രാഹുൽ വെച്ചിയോട്ട്, റോബർട്ട് വെള്ളാംവള്ളി,മുഹ്‌സിൻ കാതിയോട്, ജില്ലാ ഭാരവാഹികളായ അശ്വിൻ സുധാകർ, സുധീഷ് വെള്ളച്ചാൽ, സുബീഷ് മരക്കാർക്കണ്ടി,അസ്മീർ സി സി, വരുൺ എം കെ, റിജിൻ രാജ്, വിപിൻ ജോസഫ്, നിധിൻ നടുവനാട്, റിജിൻ ബാബു,ജിബിൻ ജെയ്സൺ,റിയ നാരായണൻ,ഷമീൽ ആയിപ്പുഴ,ദീപേഷ് ചെങ്ങളായി എന്നിവർ സംസാരിച്ചു.







