ഷുഹൈബ് മെമ്മോറിയൽ സ്കോളർഷിപ്പ് പദ്ധതിയുമായി യൂത്ത് കോൺഗ്രസ്

കണ്ണൂർ: പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് പിന്തുണ നൽകുന്നതിനായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി “ഷുഹൈബ് മെമ്മോറിയൽ സ്കോളർഷിപ്പ് 2K26” പദ്ധതി പ്രഖ്യാപിച്ചു. സി.എ, സി.എം.എ, എ.സി.സി.എ തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കായി 60 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് പദ്ധതിയുടെ ഭാഗമായി നൽകുന്നത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ മികവുറ്റ വിദ്യാർത്ഥികൾക്ക് ഉയർന്ന പഠനത്തിനുള്ള അവസരങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ പറഞ്ഞു. അർഹരായ വിദ്യാർത്ഥികൾക്ക് 100 ശതമാനം വരെ സ്കോളർഷിപ്പ് ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ഉടൻ ക്ഷണിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8848744908, 7558048396 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Top News from last week.