യൂത്ത് പഞ്ചായത്തുമായി യൂത്ത് കോൺഗ്രസ്‌ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കം

കണ്ണൂർ : തദ്ദേശ തിരഞ്ഞെടുപ്പിന് യുവജന മുന്നേറ്റം ഉണ്ടാക്കുന്നതിന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി നടത്തുന്ന യൂത്ത് പഞ്ചായത്തിന് കണ്ണൂരിൽ തുടക്കം കുറിച്ചു.

ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്യ്തു.

വർക്കിംഗ്‌ പ്രസിഡന്റ്‌ ബിനു ചുള്ളിയിൽ മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ്, ദേശീയ സെക്രട്ടറി ശ്രാവൺ റാവു, പി എസ് അനുതാജ്, മുഹമ്മദ്‌ പാറയിൽ, രാഹുൽ വെച്ചിയോട്ട്, മുഹ്സിൻ കാതിയോട്, ഫർസിൻ മജീദ്, സുധീഷ് വെള്ളച്ചാൽ, റിൻസ് മാനുവൽ, മഹിത മോഹൻ എന്നിവർ സംസാരിച്ചു.

Top News from last week.