യുവസാഹിത്യ ക്യാമ്പ്

സംസ്ഥാന യുവജന ക്ഷേമബോർഡ് സംഘടിപ്പിക്കുന്ന യുവ സാഹിത്യ ക്യാമ്പിൽ പങ്കെടുക്കാം. താൽപര്യമുള്ള 18നും 40നും ഇടയിൽ പ്രായമുളളവർ മലയാള കഥ, കവിത ജൂലൈ 31ന് വൈകിട്ട് അഞ്ച് മണിക്കകം sahithyacamp2023@gmail.com  എന്ന ഇ-മെയിൽ വിലാസത്തിലോ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദൻ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പിഒ, തിരുവനന്തപുരം, 695043 എന്ന വിലാസത്തിലോ ലഭ്യമാക്കണം. മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത്, മൗലിക രചനകൾ ഡി ടി പി ചെയ്ത്, വയസ്സ് തെളിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി (എസ് എസ് എൽ സി, ആധാർ, വോട്ടർ ഐ ഡി ഇവയിൽ ഏതെങ്കിലും ഒരെണ്ണം), ബയോഡാറ്റ, വാട്‌സ്അപ്പ് നമ്പർ എന്നിവ സഹിതമാണ് രചനകൾ നൽകേണ്ടത്. കവിത 60 വരിയിലും, കഥ എട്ട് ഫൂൾസ്‌കാപ്പ് പേജിലും കവിയരുത്. ഫോൺ: 0471 2733139.

Top News from last week.