News Category: Travel

 നോർത്ത് മലബാർ ട്രാവൽ ബസാർ വിജയകരമായി സമാപിച്ചു

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സംഘടിപ്പിച്ച മൂന്നാമത് നോർത്ത് മലബാർ ട്രാവൽ ബസാർ വിജയകരമായി സമാപിച്ചു. മേളക്ക് വലിയ പ്രതികരണമാണ് ഇത്തവണ ടൂറിസം മേഖലയിൽ നിന്നും ലഭിച്ചത്.സമാപന സമ്മേളനം  മുൻ മന്ത്രി ശ്രീമതി ഷൈലജ ടീച്ചർ ഉൽഘാടനം ചെയ്തു. നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ്‌ ശ്രീ സി രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ സി അനിൽ കുമാർ സ്വാഗതം പറഞ്ഞു.  മെട്രോ മാർട്ട് മാനേജിങ് ഡയറക്ടർ ശ്രീ സിജി നായരെ ചടങ്ങിൽ ആദരിച്ചു. ചേമ്പർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ്‌ ശ്രീ സച്ചിൻ സൂര്യകാന്ത്, ശ്രീ മധു കുമാർ, ശ്രീ കെ കെ പ്രദീപ്‌ എന്നിവർ പങ്കെടുത്തു.ആന്ധ്രയിൽ നിന്നും നോർത്ത് മലബാർ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ എത്തിയ ആന്ധ്ര ട്രാവൽ അസോസിയേഷൻ പ്രതിനിധികളെ ചടങ്ങിൽ സ്വീകരിച്ചു. നാൽപതോളം പേരടങ്ങുന്ന ട്രാവൽ ഓപ്പറേറ്റമാരാണ് എൻ എം ടി ബി യുടെ ഭാഗമായി കണ്ണൂരിൽ എത്തിയത്.കർണാടക, തമിഴ്നാട്, തെലങ്കാന, ഒഡിസ, ഗുജറാത്, ഉത്തർപ്രദേശ്, ഡൽഹി, ജമ്മുകശ്മീർ, ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ടൂർ ഓപ്പറേറ്റർ മാർ ഹോസ്റ്റഡ് ബയർ മാരായി ഇത്തവണ പരിപാടിയിൽ പങ്കെടുത്തു.  കൂടാതെ ആയിരത്തോളം ട്രേഡ് വിസിറ്റർമാരും രണ്ടു ദിവസങ്ങളിൽ മേള സന്ദർശിച്ചു.മുൻ മന്ത്രി ശ്രീ ഇ പി ജയരാജൻ ടൂർ ഓപ്പറേറ്റർ മാരുമായി സംവദിച്ചു.നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സിന്റെയും ടൂറിസം സംരംഭകരുടെയും സംയുക്ത സംരംഭമായ നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ (നോംറ്റോ) യും,  മെട്രോ മാർട്ടട്ടും സംയുക്തമായി കണ്ണൂർ വിമാനത്താവളത്തിന്റെ  സഹകരണത്തോടെയാണു നോർത്ത് മലബാർ ട്രാവൽ ബസാർ സംഘടിപ്പിച്ചത്.വിനോദ സഞ്ചാര മേഖലയിലെ നൂറ്റി മുപ്പതോളം  സ്ഥാപനങ്ങൾ അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും മേളയിൽ പരിചയപ്പെടുത്തി. വടക്കൻ മലബാറിലെ ടൂറിസം സാധ്യതകൾ ജനങ്ങളിലേക്ക് എത്തിക്കാനും  വിനോദസഞ്ചാര കേന്ദ്രങ്ങളെ ആഗോളതലത്തിൽ അവതരിപ്പിക്കാനും  ടൂറിസം സംരംഭകരെ  ഒരു കുട കീഴിൽ കൊണ്ടുവരാനും മേളയിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് സംഘാടകർ പ്രതികരിച്ചു ട്രാവൽ ബസാറിൻറ നാലാമത് എഡിഷൻ അടുത്ത വർഷം നടക്കും.

Read More »

ഒറ്റ ദിവസം കൊണ്ട് മൈസൂരും വിനോദ സഞ്ചാര കേന്ദ്രങ്ങളും കണ്ട് വരാം; ഉല്ലാസ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി

കോഴിക്കോട്: മൈസൂരിലേയ്ക്ക് ഏകദിന അന്തര്‍ സംസ്ഥാന ഉല്ലാസ യാത്ര സംഘടിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. കോഴിക്കോട് ഡിപ്പോയില്‍ നിന്നാണ് യാത്ര പുറപ്പെടുക. ഓഗസ്റ്റ് 10, 28 തീയതികളിലാണ് യാത്ര. പുലര്‍ച്ചെ 4.30ന് യാത്ര

Read More »

കൊട്ടിയൂരില്‍ ഗതാഗതക്കുരുക്ക് ഇല്ലാത്ത വിധം സൗകര്യപ്രദമായ റോഡുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി

കണ്ണൂര്‍: കൊട്ടിയൂര്‍ ഉത്സവത്തിന് വരുന്നവര്‍ക്ക് ഗതാഗതക്കുരുക്ക് ഇല്ലാത്ത വിധം സൗകര്യപ്രദമായ റോഡുകള്‍ സ്ഥാപിക്കുമെന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കാനായി പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.

Read More »

കൊട്ടിയൂര്‍ ശിവക്ഷേത്ര സമഗ്ര വികസന പദ്ധതി ഉദ്ഘാടനം നാളെ

കണ്ണൂര്‍: കൊട്ടിയൂര്‍ ശിവക്ഷേത്രത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക ടൂറിസം പദ്ധതിക്ക് കീഴില്‍ നടപ്പിലാക്കിയ സമഗ്ര വികസന പദ്ധതിയുടെ പ്രവൃത്തി പൂര്‍ത്തീകരണ ഉദ്ഘാടനം നാളെ നടക്കും. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മന്ത്രി

Read More »

ഇടവേളയ്ക്ക് ശേഷം ചൈനീസ് സഞ്ചാരികള്‍ ഇന്ത്യയിലേക്ക്; ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ നടപടി

ബീജിംഗ്: ചൈനയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് വിസ അനുവദിക്കുന്നത് പുനരാരംഭിക്കാന്‍ ഇന്ത്യ. ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ നീക്കം. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ചൈനീസ് പൗരന്മാര്‍ക്ക് ഇന്ത്യ ടൂറിസ്റ്റ് വിസ നല്‍കാനൊരുങ്ങുന്നത്.

Read More »

സര്‍ക്കാര്‍ കനിയണം; എടക്കാനം റിവര്‍ വ്യൂ പോയന്റ് വികസനത്തിന്

കണ്ണൂര്‍: ജില്ലയിലെ വിവിധ വിനോദ സഞ്ചാര മേഖലകളുടെ വികസനത്തിനായി ഇനിയും സര്‍ക്കാര്‍ കനിയണം. എടക്കാനം റിവര്‍ വ്യൂ പോയിന്റ് ഇറിഗേഷന്‍ വകുപ്പിന്റെ സഹായത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ്. ഇരിട്ടി പുഴയും അകംതുരുത്തി ദ്വീപും പുല്‍ത്തകിടികളും പടര്‍ന്ന്

Read More »

തിരുപ്പതി ക്ഷേത്രത്തില്‍ ഇനി അത്യാധുനിക സുരക്ഷ

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ഭക്തര്‍ ഒഴുകിയെത്തുന്ന തിരുപ്പതി ക്ഷേത്രത്തില്‍ സുരക്ഷാ സംവിധാനം ശക്തമാക്കുന്നു. അടുത്ത 40 വര്‍ഷത്തേക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് അത്യാധുനിക സുരക്ഷാ സംവിധാനവും സൗകര്യങ്ങളും ശക്തമാക്കുന്നതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം

Read More »

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം:നാലമ്പല ദര്‍ശന യാത്ര 17 മുതല്‍

രാമായണ മാസത്തില്‍ നാലമ്പല ദര്‍ശനത്തിന് സൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ബഡ്ജറ്റ് ടൂറിസം സെല്‍. തൃശ്ശൂര്‍, കോട്ടയം, കണ്ണൂര്‍ ജില്ലകളിലെ നാലമ്പലങ്ങളിലേക്കാണ് യാത്ര. തൃശ്ശൂര്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം, തിരുമൊഴിക്കുളം ശ്രീ

Read More »

കണ്ണൂർ, കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി

കണ്ണൂർ/ കോഴിക്കോട്: കണ്ണൂർ വിമാനത്താവളത്തിന് പുറമെ കരിപ്പൂരിൽ നിന്നുള്ള വിമാന സർവീസും റദ്ദാക്കി. കരിപ്പൂർ -ഷാർജ വിമാന സർവീസാണ് റദ്ദാക്കിയത്. ഷാർജയിലേക്ക് രാത്രി 12:35 ന് ഉള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്.

Read More »

വൈശാഖ മഹോത്സവത്തിന് 100 ട്രിപ്പുകള്‍ ഒരുക്കി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍

. കേരളത്തിലെ എല്ലാ കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നിന്നും കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ചു ട്രിപ്പുകള്‍ സജ്ജമാക്കി. ജൂണ്‍ 11 ന് തീര്‍ത്ഥാടകര്‍ വൈക്കം ഡിപ്പോയില്‍ നിന്നും കൊട്ടിയൂരില്‍ എത്തിച്ചേരും. കണ്ണൂര്‍ ഡി.ടി.ഒ വി മനോജ് കുമാറിന്റെ

Read More »